ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിച്ച് കേന്ദ്രം

ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ പദ്ധതിയായ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്രം. കൊവിഡ് 19 ഗ്രാമ-നഗരമില്ലാതെ എല്ലാവരിലേക്കും വ്യാപിച്ച് പലരും തൊഴില്‍ രഹിതരായി മാറിയ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

അനുമതി ലഭിച്ചാല്‍, 350 ബില്ല്യണ്‍ മുതല്‍ മുടക്കി ആദ്യ ഘട്ടത്തില്‍ നഗരത്തില്‍ ചെറിയ രീതിയില്‍ പദ്ധതി തുടങ്ങാനാണ് ആലോചനയെന്ന് ഭവന, നഗരകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി സജ്ഞയ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ പദ്ധതി പരിഗണയില്‍ ഉണ്ടായിരുന്നതായും മഹാമാരി വന്നതോടെ വേഗത്തില്‍ നടപ്പാക്കാന്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Coronavirus news, India economy, India jobs, India unemployment, India Covid 19 economy, India MNREGA, MNREGA in cities, Indian Express

നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ഒരു ട്രില്ല്യണ്‍ ഡോളറോളം പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും, തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴിലും, 202 രൂപ ദിവസ വേതനവും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യയിലെ തന്നെ മൂന്നാമത്തെ മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡില്‍ പ്രതിസന്ധിയിലായവര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡിന്റെ കണക്കനുസരിച്ച് ഏപ്രിലില്‍ 121 ദശലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. എന്നാല്‍, സമ്പൂര്‍ണ ലോക്ക്ഡൗണിന് ശേഷം സമ്പദ്വ്യവസ്ഥ വീണ്ടും തുറന്നതോടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Content Highlight: India plans extending NREGA, the world’s biggest jobs programme, to cities