രാജ്യത്ത് 24 മണിക്കൂറിനിടെ 78,357 കേസുകള്‍; 1045 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറനിടെ 78,357 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 37,69,524 ആയി ഉയര്‍ന്നു.

ഇന്നലെ മാത്രം 1045 പേര്‍ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 66,333 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ രാജ്യത്ത് 8,01,282 കേസുകളാണുള്ളത്. ഇതില്‍ 29,019,09 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ എട്ടു ലക്ഷത്തിലധികം പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Content Highlight: India registers 78,357 new coronavirus cases, tally crosses 37-lakh mark