തെലുങ്ക് സിനിമ താരവും രാഷ്ട്രീയ നേതാവുമായ പവൻ കല്ല്യാണിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഫ്ലക്സ് ബോർഡ് കെട്ടുന്നതിനിടെ അരാധകരായ മൂന്ന് യുവാക്കൾ ഷോക്കേറ്റ് മരിച്ചു. ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിൽ ശാന്തിപുരത്താണ് അപകടം. സോമശേഖർ (30) രാജേന്ദ്ര (32) അരുണാചലം (28) എന്നിവരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നുള്ള ബോർഡ് സ്ഥാപിക്കുന്നതിനിടെ ഇലക്ട്രിക് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പവൻ കല്ല്യാണിൻ്റെ രാഷ്ട്രീയ പാർട്ടിയായ ജനസേന പാർട്ടി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ആരാധകർ മരിക്കാനിടയായ അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ പവൻ കല്ല്യാൺ അവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് അറിയിച്ചു. ആദ്ദേഹത്തിൻ്റെ സഹായ വാഗ്ദാനത്തിന് പുറമെ അദ്ദേഹത്തിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘വക്കീൽ സാഹബ്’ൻ്റെ നിർമ്മാതാക്കളും അപകടത്തിൽപെട്ട കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
content highlights: Three Pawan Kalyan fans die of electrocution while erecting banner for the actor’s birthday