വിവിധ മേഖലയിൽ സ്വാധീനം ചെലുത്തിയ 40 വയസിന് താഴെയുള്ളവരുടെ ഫോർച്യൂൺ പട്ടികയിൽ റിലയൻസ് ജിയോ ഡയറക്ടർമാരായ ഇഷ അംബാനിയും ആകാശ് അംബാനിയും ഇടം നേടി. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവാല, ബെെജൂസ് ആപ്പിൻ്റെ ബെെജു രവീന്ദ്രൻ എന്നിവരും ‘ഫോർച്യൂൺ 40’ പട്ടികയിൽ ഇടം നേടി. ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യ മേഖല, സർക്കാർ, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസാനം തുടങ്ങിയ മേഖലകളിൽ സ്വാധീനം ചെലുത്തിയ 40 വയസിന് താഴെയുള്ളവരെയാണ് ഫോർച്യൂൺ പട്ടികയിൽ ഉൾപ്പെടുത്തുക.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനായ മുകേഷ് ആംബാനിയുടേയും നിതാ അംബാനിയുടേയും മക്കളാണ് 28 വയസായ ഇഷയും ആകാശും. ഇന്ത്യയിലെ ഏറ്റവും വലിയ എജ്യൂടെക് സ്ഥാപനത്തിൻ്റെ സിഇഒ എന്ന നിലയിലാണ് 39 കാരനായ ബെെജു രവീന്ദ്രൻ പട്ടികയിൽ ഇടംപിടിച്ചത്. ലോകത്തിലെ തന്നെ വാക്സിൻ നിർമ്മാണത്തിൽ മുൻ നിരയിൽ നിൽക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സിഇഒയാണ് അഡാർ പൂനവാല. കൊവിഡ് 19നെതിരെയുള്ള വാക്സിൻ വികസിപ്പിക്കുന്നതിലും സ്ഥാപനം മുൻനിരയിലുണ്ട്.
content highlights: Ambani twins, Adar Poonawalla, Byju’s co-founder named in Fortune’s 40 Under 40 list