സർക്കാർ അംഗീകാരം നൽകിയാൽ ഡിസംബറോടെ ഇന്ത്യയിൽ കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി

Vaccine may be ready for use as early as December: Adar Poonawalla

ഓക്സ്ഫോർഡ് സർവകലാശാലയും പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാസെനേക്കയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് സർക്കാർ അടിയന്തരമായി അംഗീകാരം നൽകിയാൽ ഡിസംബറോടെ ഇന്ത്യയിൽ ഉപയോഗത്തിന് സജ്ജമായേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദർ പൂനാവാല.

സർക്കാരിന്റെ അംഗീകാരം പെട്ടെന്ന് ലഭിച്ചില്ലെങ്കിൽ ഇത് ജനുവരിയിലേക്ക് നീളുമെന്നും അദ്ധേഹം വ്യക്തമാക്കി. ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രാസെനേക്കയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കാൻ കരാറെടുത്തിരിക്കുന്നത് പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. 10 കോടി ഡോസാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കുന്നത്. 2021 തുടക്കത്തിലോ പകുതിയിലോ ആയി രാജ്യത്ത് വ്യാപകമായി വാക്സിൻ വിതരണം ചെയ്യാനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.

വാക്സിന് അടിയന്തര ലൈസൻസ് ലഭിക്കാത്ത സാഹചര്യം വരുകയോ പരീക്ഷണം ഡിസംബർ മാസത്തേക്ക് നീളുകയോ ചെയ്താൽ വാക്സിൻ ഉപയോഗത്തിന് ജമുവരി വരെ കാത്തിരിക്കേണ്ടി വരുമെന്നും ബ്രിട്ടണിലുള്ള വാക്സിൻ പരീക്ഷണവും ഇതോടൊപ്പം പൂർത്തിയാവേണ്ടതുണ്ടെന്നും പൂനവാല അഭിപ്രായപെട്ടു.

Content Highlights; Vaccine may be ready for use as early as December: Adar Poonawalla