ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടി ക്രൂഡ് ഓയിൽ കൊണ്ടു വരികയായിരുന്ന ടാങ്കർ കപ്പൽ ശ്രീലങ്കൻ തീരത്തിനു സമീപത്തു വെച്ച് തീപിടിച്ചു. ന്യൂ ഡയമണ്ട് എന്ന വലിയ കപ്പലിനാണ് തീപിടിച്ചത്. കുവൈത്തിൽ നിന്നും പാരദ്വീപിലെ തുറമുഖത്തേക്ക് വരികയായിരുന്നു കപ്പൽ. ഇതിനിടെയാണ് അപകടമുണ്ടായത്.
രക്ഷാ പ്രവർത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളെയും ഒരു വിമാനത്തേയും അകപട സ്ഥലത്തേക്ക് അയച്ചതായി ലങ്കൻ നാവിക സേന പ്രതിനിധി കമാൻഡർ രജ്ഞിത് രാജപക്സ അറിയിച്ചു. ശ്രീലങ്കയുടെ തീരത്തു നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടം നടന്നത്.
കപ്പലിൽ 270000 ടൺ ക്രൂഡ് ഓയിലായിരുന്നു ഉണ്ടായിരുന്നത്. കപ്പലിൽ നിന്നും കടലിലേക്ക് ഇതുവരെ എണ്ണചോർച്ച ഉണ്ടായിട്ടില്ല.ഇത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ശ്രീലങ്കൻ മറൈൻ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
Content Highlights; Indian Oil-chartered tanker carrying 270,000 tonnes of oil catches fire off Sri Lanka