മികച്ച ചിന്തകരെ തെരഞ്ഞെടുക്കുന്ന സര്‍വേയില്‍ ഒന്നാമതെത്തി ശൈലജ ടീച്ചര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഒന്നാം സ്ഥാനത്തെത്തി കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കൊവിഡ് കാലത്തെ കേരള മോഡല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വദേശ-വിദേശത്ത് നിന്ന് ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിയ ശൈലജ ടീച്ചര്‍ക്ക് പുതിയൊരു പൊന്‍ തൂവലാണ് പ്രോസ്‌പെക്ടസ് മാഗസിനിലൂടെ വന്ന് ചേര്‍ന്നിരിക്കുന്നത്.

മികച്ച ചിന്തകരെ തെരഞ്ഞടുക്കുന്ന മാഗസിന്റെ സര്‍വേയിലാണ് ടീച്ചര്‍ ഒന്നാമതെത്തിയത്. കൊവിഡ് കാലത്തെ ചിന്തകളെ പ്രായോഗിക തലത്തില്‍ എത്തിച്ചതിനാണ് ബഹുമതി.

ലോകത്ത് എല്ലാവര്‍ക്കും സാമാന്യ വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റ് ഉപജ്ഞാതാവ് ഫിലിപ്പ് വാന്‍ പര്‍ജിസ്. ചരിത്രകാരി ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശില്‍ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മിച്ച മറിനാ തപസ്വം എന്നീ പ്രമുഖരും പട്ടികയിലുണ്ട്.

കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച മികച്ച 50 പേരെയാണ് മാഗസിന്‍ കണ്ടെത്തിയത്. ഇതില്‍ നിന്നാണ് ഒന്നാം സ്ഥാനത്തേക്ക് കെ കെ ശൈലജ വന്നത്. വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അന്‍ഡേഴ്‌സനെ പിന്‍ തള്ളിയാണ് കെ കെ ശൈലജ ഒന്നാമതെത്തിയത്.

Content Highlight: K K Shailaja become winner of World’s top 50 thinkers of Covid 19 age survey