ന്യൂഡല്‍ഹി: രാജ്യം അണ്‍ലോക്ക്-4 ലേക്ക് കടന്നിട്ടും കുറവില്ലാതെ കൊവിഡ് പ്രതിദിന കണക്ക്. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 83,886 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
Single-day spike of 83,883 new positive cases & 1,043 deaths reported in India, in the last 24 hours.#COVID19 case tally in the country stands at 38,53,407 including 8,15,538 active cases, 29,70,493 cured/discharged/migrated & 67,376 deaths: Ministry of Health & Family Welfare pic.twitter.com/J4rOeHJVx8
— ANI (@ANI) September 3, 2020
ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 29,70,493 ആളുകളാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,043 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 67,376 ആയി.
Content Highlight: With highest single-day spike of 83,883 cases, India’s COVID-19 tally crosses 38-lakh mark