ജയിലിൽ നിന്ന് മോചിതനായ ഡോ. കഫീൽ ഖാൻ കുടുംബത്തോടൊപ്പം ജയ്പൂരിലേക്ക് സ്ഥലം മാറി. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തന്നെ വിളിച്ചിരുന്നുവെന്നും അവർ നൽകിയ ഉറപ്പിൻ്റെ പുറത്താണ് രാജസ്ഥാനിലേക്ക് പോയതെന്നും കഫീൽ ഖാൻ പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ ഉള്ളിടത്തോളം കാലം താൻ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ കേസ് കോടതി ഒഴിവാക്കിയിട്ടുണ്ടെങ്കിലും യോഗി സർക്കാർ വീണ്ടും കള്ള കേസുകൾ ഉണ്ടാക്കി തന്നെ തടങ്കലിലാക്കുമെന്ന ഭയത്താലാണ് ജന്മദേശമായ ഗോരഖ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വന്നതെന്ന് മാധ്യമങ്ങളോട് കഫീൽ ഖാൻ പറഞ്ഞു. കടന്നുപോയ ഏഴര മാസക്കാലം താൻ ഒരുപാട് മാനസിക പീഢനവും ശാരീരിക പീഢനവും അനുഭവിച്ചിട്ടുണ്ട്. തന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയക്കുമെന്നും കൊറോണ വെെറസ് പ്രതിസന്ധി ഘട്ടത്തിൽ താൻ സേവനമനുഷ്ടിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: Kafeel Khan says he came to ‘safe’ Rajasthan on Priyanka Gandhi’s advice