വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: എല്ലാ പ്രതികളും പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ ഉത്രാടനാളില്‍ നടന്ന ഇരട്ടക്കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടി പൊലീസ്. ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അന്‍സറിനെ കൂടി ബന്ധു വീട്ടില്‍ നിന്ന് പിടികൂടിയതോടെയാണ് പ്രതികളെല്ലാം പൊലീസ് കസ്റ്റഡിയിലായത്.

കേസിലെ മറ്റ് പ്രതികളുടെ മൊഴി പ്രകാരം, ഹഖിനും, മിഥിലാജിനും വെട്ടേറ്റ സമയത്ത് അന്‍സര്‍ സംഭവ സ്ഥലത്ത് ഇല്ലായിരുന്നു. സാക്ഷികളുടെ മൊഴി പ്രകാരമാണ് അന്‍സറിനെ രണ്ടാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസില്‍ അന്‍സറിന്റെ പങ്കിനെ പറ്റി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം, വെഞ്ഞാറമ്മൂട് കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കള്‍ അക്രമ സ്ഥലത്ത് എച്ചിയിരുന്നതായി പൊലീസ് പറഞ്ഞു. ഹക്കിനും മിഥിരാജിനും വെട്ടേറ്റത് കണ്ടതോടെ മൂവരും സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്‍സറിനെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

Content Highlight: All the accused of Venjaranmoodu twin murder under Police custody