രാജ്യത്ത് ആദ്യമായി വിമാനത്താവളത്തിൽ കൊവിഡ് പരിശോധന ലാബ് തുറക്കാൻ ഒരുങ്ങുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാബ് തുറക്കുന്നത്. ഡൽഹി സർക്കാർ അനുമതി നൽകിയിട്ടുള്ള സ്വകാര്യ ലാബിൻ്റെ സഹകരണത്തോടെ ടെർമിനൽ മൂന്നിൻ്റെ കാർ പാർക്കിംഗിൽ 3500 സ്ക്വയർ മീറ്റർ സ്ഥലത്താണ് ലാബ് ഒരുങ്ങുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് പരിശോധന നടത്താനാണ് ഈ സംവിധാനം ഒരുക്കുന്നത്. സെപ്റ്റംബർ മാസം പകുതിയോടെ ലാബ് പ്രവർത്തനം ആരംഭിക്കും. ആറ് മണിക്കൂറിനുള്ളിൽ ആർടി- പിസിആർ പരിശോധനാഫലം ലഭിക്കും.
ആറ് മണിക്കൂറിനുള്ളിൽ പരിശോധനഫലം ലഭിക്കുന്നതിനാൽ യാത്രക്കാർക്ക് വെയിറ്റിംഗ് ലോഞ്ചിൽ ഐസോലേഷനിൽ ഇരിക്കുകയോ ഹോട്ടൽ മുറിയിൽ താമസിക്കുകയോ ചെയ്യാവുന്നതാണ്. ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്താൻ കഴിയാത്തവർക്ക് വേണ്ടിയുള്ളതാണ് ഈ സംവിധാനം.
content highlights: Covid-19 testing lab set up at Delhi airport