രാജ്യത്ത് അടുത്ത വർഷവും കൊവിഡ് വ്യാപനം തുടർന്നേക്കുമെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്നത് അടുത്ത വർഷവും കൊവിഡ് തുടർന്നേക്കാമെന്ന സൂചനയാണ് നൽകുന്നതെന്ന് എയിംസ് അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ കൊവിഡിൻ്റെ രണ്ടാം ഘട്ട വ്യാപനമാണ് നടക്കുന്നത്. കൊവിഡിനെതിരെ ജാഗ്രത പുലർത്തുന്നതിൽ ജനങ്ങൾക്കിടയിലുണ്ടായ അലംഭാവമാണ് രണ്ടാം ഘട്ട വ്യാപനത്തിലേക്ക് നയിച്ച ഘട്ടകങ്ങളിൽ ഒന്നെന്നും എയിംസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചേക്കാമെന്നും എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് ഇതുവരെ ഇന്ത്യയിൽ മരിച്ചത് 70,000 ലധികം പേരാണ്. 32 ലക്ഷത്തോളം ആളുകൾക്ക് ഇതുവരെ രോഗം ഭേദമായി.
content highlights: covid 19 may also continue in next year says AIIMS director