ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് കമലാ ഹാരിസ്

ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസ്. കൊവിഡ് ആരംഭിച്ച കാലം മുതലേ ഇത് തട്ടിപ്പാണെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്നും മാത്രവുമല്ല ഈ മഹാമാരിയുടെ ഗൗരവം കുറച്ചു കാണിച്ച് പൊതുജനാരോഗ്യ വിദഗ്ദരെപോലും അദ്ദേഹം അമ്പരപ്പിച്ചുവെന്നും കമല കുറ്റപെടുത്തി. ശാസ്ത്രജ്ഞരുടെയും വിദഗ്ദരുടേയും ഉപദേശം അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കിൽ ഇതിന്റെ സ്വഭാവം മനസിലാകുമായിരുന്നുവെന്നും കമലാ ഹാരിസ് പറഞ്ഞു.

ഈ വർഷം അവസാനത്തോടെ കൊവിഡിനെതിരെയുള്ള വാക്സിൻ കണ്ടെത്തുമെന്ന് ട്രംപ് വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ ട്രംപിനെയല്ല ആരോഗ്യ വിദഗ്ദരെയാണ് താൻ വിശ്വസിക്കുന്നതെന്നും കമല കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് അമേരിക്ക. 6,270,950 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 188810 പേർ മരണപെടുകയും ചെയ്തു.

Content Highlights; “From Beginning Of Pandemic, He Called It Hoax”: Kamala Harris On Trump