കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ് എഫ്ഐആർ. ഇരു കെെകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകിയ ശേഷം കട്ടിലിൻ്റെ കാലിൽ കെട്ടിയിട്ട് നിരവധി തവണ ലെെംഗികമായി പീഡിപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു.
സംഭവം പുറത്തു പറഞ്ഞാൽ നിരീക്ഷണം ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തി. മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേ ദിവസം രാവിലെ 8 മണിവരെ പല തവണ പീഡിപ്പിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു. തുടർന്ന് യുവതി വെള്ളനാട് പൊലീസിൽ പരാതി നൽകി.
കൊവിഡ് സർട്ടിഫിക്കേറ്റ് വാങ്ങാൻ എത്തിയപ്പോഴായിരുന്നു കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ഇവരെ ക്രൂരമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
content highlights: Health Inspector rapes woman in quarantine after asking her to collect Covid-19 report from him