ഹോമിയോ മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതാണെന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രസ്താവനക്കെതിരെ ഐഎംഎ രംഗത്ത്. മന്ത്രി അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യ പ്രവർത്തകരെ അവഹേളിക്കരുതെന്നും ഐഎംഎ ആവശ്യപെട്ടു. ഹോമിയോ മരുന്നിന്റെ ഫലപ്രപ്തിയെക്കുറിച്ച് നടത്തിയ പഠനം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു മരുന്ന് കൊവിഡ് പ്രതിരോധത്തിന് നല്ലതെന്ന് മന്ത്രി പ്രതികരിച്ചത്.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കുറച്ചു പേർ മാത്രമേ വൈറസ് ബാധിതരായിട്ടുള്ളുവെന്നും കൂടാതെ രോഗ ബാധിതരായവർക്ക് രോഗം വളരെ വേഗം ഭേദപെട്ടിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഐസിഎംആർ മാർഗ നിർദേശങ്ങൾ ഉള്ളതിനാൽ സംസ്ഥാനത്ത് ഹോമിയോ മരുന്ന് ഉപയോഗിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിക്കെതിരെ വിമർശനവുമായി ഐഎംഎ രംഗത്തെത്തിയത്.
Content Highlights; ima against k k shailaja on homeopathy medicine