ന്യൂഡല്‍ഹി: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് ആശങ്ക തുടരുന്നതിനിടെ കൊവിഡ് മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ദിനംപ്രതിയുള്ള കൊവിഡ് മരണങ്ങളുടെ ഉയര്‍ന്ന എണ്ണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത്. 1,113 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 75,809 പുതിയ കൊവിഡ് കേസുകളാണ് ഇന്നലെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം, 90,802 കേസുകളായിരുന്നു ഒറ്റ ദിവസം ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ രണ്ടാമത്തെ കൊവിഡ് തീവ്രബാധിത രാജ്യമായി തന്നെ ഇന്ത്യ തുടരുകയാണ്.
42,80,442 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത്. ആകെ കേസിന്റെ 20.9 ശതമാനം ആളുകള്‍ നിലവില്‍ ചികിത്സയിലാണ്. 77.6 ശതമാനത്തോളം പേര്‍ രോഗമുക്തരാകുന്നുവെന്നത് ആശ്വാസം നല്‍കുന്നുണ്ട്.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍ പ്രദേശ് എന്നിവടങ്ങളിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. രാജ്യത്തെ ആകെ കേസുകളുടെ 62 ശതമാനത്തോളം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.
Content Highlight: 1,133 Record Covid Deaths In India In 24 Hours, 75,809 Cases