തലയുയര്‍ത്തി കേരളം; രാജ്യത്തെ സാക്ഷരതാ സര്‍വേയില്‍ വീണ്ടും ഒന്നാമത്

ന്യൂഡല്‍ഹി: രാജ്യത്തെ സാക്ഷരതാ സര്‍വ്വേയില്‍ വീണ്ടും ഒന്നാമതെത്തി കേരളം. ഹൗസ്‌ഹോള്‍ഡ് സോഷ്യല്‍ കണ്‍സംഷന്‍: എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യയുടെ 75-ാംഘട്ട നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്ക് പ്രകാരമാണ് കേരളം ഇത്തവണയും ഒന്നാം സ്ഥാനത്താണെന്ന പ്രഖ്യാപനം വന്നത്. 69.2 ശതമാനമാണ് രാജ്യത്തെ സാക്ഷരതാ നിരക്ക്.

2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള സര്‍വേ പ്രകാരമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഏഴ് വയസിന് മുകളില്‍ പ്രായമുള്ളവരിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സാക്ഷരതയാണ് കേരളത്തിലേത്. ആന്ധാരപ്രദേശിലാണ് സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ളത്. 66.4 ശതമാനം മാത്രമാണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്.

ദേശീയ സര്‍വേ പ്രകാരം ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 88.7ശതമാനമാണ് ഡല്‍ഹിയിലെ സാക്ഷരതാ നിരക്ക്. ഉത്തരാഘണ്ഡ്, ഹിമാചവല്‍ പ്രദേശ് എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനത്തുള്ള സംസ്ഥാനങ്ങള്‍. രാജസ്ഥാനും സാക്ഷരതയുടെ കണക്കില്‍ പിന്നിലാണ്.

രാജ്യത്തെ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 87.7 ശതമാനമാണ്. എന്നാല്‍ , സ്ത്രീകളുടേത് വെറും 70.3 ശതമാനം മാത്രമാണ്. അതേസമയം, കേരളത്തില്‍ സ്ത്രീ-പുരുഷ സാക്ഷരതാ അന്തരം വെറും 2.2 ശതമാനം മാത്രമാണ്.

Content Highlight: Kerala raises its head; Again number one in the country literacy survey