നടി റിയ ചക്രവർത്തി അറസ്റ്റിൽ

Rhea Chakraborty Arrested

നടി റിയ ചക്രവർത്തിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് കെെവശം വെച്ചതിനും ഉപയോഗിച്ചതിനുമാണ് അറസ്റ്റ്. നടൻ സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് റിയ ചക്രവർത്തിയുടെ ലഹരി ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. ഈ വിവരങ്ങൾ പിന്നീട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്‌ നാർക്കോട്ടിക്സിന് കെെമാറുകയായിരുന്നു. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എൻസിബി അറിയിച്ചു. 

റിയയുടെ സഹോദരൻ ഷൌവിക്കിനേയും സുശാന്തിൻ്റെ ഹൌസ് മാനേജർ സാമുവൽ മിരാൻഡയേയും വെള്ളിയാഴ്ച നാർക്കോട്ടിക്സ് അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിൻ്റെ ആവശ്യ പ്രകാരം ലഹരി മരുന്ന് എത്തിച്ചു നൽകിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു. 

content highlights: Rhea Chakraborty Arrested