അടുത്ത ഒരു മഹാമാരിയെ കൂടി നേരിടാൻ ലോകം തയ്യാറായിരിക്കണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

World must be better prepared for next pandemic, says WHO chief

അടുത്ത ഒരു മഹാമാരിക്ക് മുമ്പ് രാജ്യങ്ങളോട് സുസജ്ജമാകണമെന്ന് ലോകാരോഗ്യ സംഘടന. ഇതിനായി ലോക രാജ്യങ്ങൾ ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നും ഡബ്ല്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ഇത് അവസാനത്തെ പകർച്ച വ്യാധി ആയിരിക്കില്ലെന്നും പകർച്ച വ്യാധികളും രോഗങ്ങളും മനുഷ്യ ജീവിതത്തിന്റെ ഭാഗമാണെന്ന് ചരിത്രം പഠിപ്പിക്കുകയാണ്. എന്നാൽ അടുത്ത പകർച്ചാ വ്യാധി പൊട്ടിപുറപെടുമ്പോൾ ലോകം അതിനെ നേരിടാൻ തയ്യാറായിരിക്കണമെന്നമെന്നും ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടെഡ്രോസ് അറിയിച്ചു.

കൊവിഡ് 19 വാക്സിന്റെ പരീക്ഷണ ഘട്ടങ്ങൾ പല രാജ്യങ്ങളിലും പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പേൾ പരീക്ഷണം പുരോഗമിക്കുന്ന ഒരു വാക്സിനും ലോകാരോഗ്യ നിഷ്കർക്കുന്ന ഫല പ്രാപ്തി ഇതുവരെ തെളിയിച്ചിട്ടില്ലെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എല്ലാവരിലേക്കും വാക്സിൻ എത്തിക്കാൻ 2021 പകുതിയെങ്കിലും ആകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്സിനുകൾ കണ്ടെത്തിയാൽ മാത്രം പോരെന്നും അതിന്റെ ഫലത്തിലും ഗുണത്തിലും ഉണ്ടാകേണ്ട മൂല്യങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights; World must be better prepared for next pandemic, says WHO chief