തിരുവനന്തപുരം വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് അഗതി മന്ദിരത്തിലെ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാന്തിമന്ദിരത്തിലെ അന്തേവാസികൾക്കും ജീവനക്കാർക്കുമടക്കമാണ് രോഗം സ്ഥിരീകരിച്ചത്. 140 പേരെയായിരുന്നു കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. 200 അടുത്ത് അന്തേവാസികൾ താമസിക്കുന്ന ഇടമാണിത്.
ഇന്നലെ മുതൽ അന്തേവാസികളിൽ ചിലർക്ക് രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാവരും ഒരുമിച്ച് താമസിക്കുന്ന സാഹചര്യമായതിനാൽ ഉടൻതന്നെ മറ്റ് അന്തേവാസികളുടേയും പരിശോധന നടത്തുകയായിരുന്നു. വരും ദിവസങ്ങളിൽ പരിശോധനയുടെ എണ്ണം കൂട്ടുമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇവിടെ കഴിയുന്നവരെല്ലാം പ്രായമേറിയവരായതിനാൽ ഇവർക്ക് പ്രത്യേക സംരക്ഷണം നൽകുമെന്നും അധികൃതർ അറിയിച്ചു.
content highlights: 108 people in Thiruvananthapuram Agathi Manthir confirmed Covid 19








