പ്ലാസ്മ തെറാപ്പി കൊവിഡ് മരണ നിരക്ക് കുറയ്ക്കില്ല; ഐ.സി.എം.ആർ

Convalescent Plasma therapy not beneficial in reducing COVID-19 deaths: ICMR Study

പ്ലാസ്മ തെറാപ്പിയിലൂടെ കൊവിഡ് മരണനിരക്ക് കുറയ്ക്കാൻ കഴിയില്ലെന്ന് ഐ.സി.എം.ആർ. ഇന്ത്യയിലെ 39 ആശുപത്രികളിലായി ഗവേഷകർ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തൽ. ഏപ്രിൽ 22 മുതൽ ജൂലെെ പതിനാല് വരെ വിവിധ മേഖലകൾ തിരിച്ചാണ് പഠനം നടത്തിയത്. 1210 രോഗികളെ 39 ട്രയൽ സെറ്റുകളിലായി പരിശോധനയ്ക്ക് വിധേയമാക്കി.

രാജ്യത്തെ 14 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെ 25 നഗരങ്ങളിലേയും രോഗികളെ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പഠനത്തിൻ്റെ ഭാഗമായി കൊവിഡ് മരണനിരക്ക് പൂർണമായി കുറയ്ക്കാൻ പ്ലാസ്മ ചികിത്സയിലൂടെ സാധിക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലസൻ്റ് പ്ലാസ്മ തെറാപ്പി.

content highlights: Convalescent Plasma therapy not beneficial in reducing COVID-19 deaths: ICMR Study