തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറി. 36 വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ 540 കിടക്കകളുള്ള കൊവിഡ് ആശുപത്രി വെറും അഞ്ച് മാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിലാണ് ടാറ്റാ പൂര്‍ത്തിയാക്കിയത്. കാസര്‍കോട് തെക്കില്‍ വില്ലേജിലാണ് ആശുപത്രിയുടെ നിര്‍മാണം.
ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനാകും. സര്‍ക്കാരിനു വേണ്ടി ജില്ലാ കലക്ടര്‍ ഡോ.ഡി സജിത്ത് ബാബുവാണ് ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡിജിഎം ഗോപിനാഥ റെഡ്ഡിയില്‍ നിന്നും കൊവിഡ് ആശുപത്രിയുടെ താക്കോല്‍ ഏറ്റുവാങ്ങിയത്.
ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യ പ്രഭാഷണം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി.
Content Highlight: First Covid Hospital in Kerala handover to Government








