80 വർഷം മുമ്പ് മുങ്ങിയ യുദ്ധക്കപ്പൽ കണ്ടെത്തി ഗവേഷകർ

Lost German warship discovered on seabed 80 years after sinking

80 വർഷങ്ങൾക്ക് മുൻപ് മുങ്ങിപ്പോയ ജർമൻ യുദ്ധക്കപ്പൽ കടലിൻ്റെ അടിത്തട്ടിൽ നിന്ന് ഗവേഷകർ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധകാലത്ത് മുങ്ങിയ കാൽസുവ ക്രൂയിസർ നോർവേ കപ്പലാണ് സമുദ്രനിരപ്പിൽ നിന്ന് 1600 അടി താഴെ ഗവേഷകർ കണ്ടെത്തിയത്. 571 അടി നീളമാണ് കപ്പലിനുള്ളത്.  

നോർവീജിയൻ സ്റ്റേറ്റ് പവർഗ്രിഡ് ഒപ്പറേറ്ററായ സ്റ്റാനെറ്റ് ആണ് കപ്പൽ പര്യവേഷണ ഉദ്യമത്തിന് നേതൃത്വം നൽകിയത്. യുദ്ധത്തിൽ ബ്രിട്ടീഷ് നാവികസേനയുടെ ആക്രമണത്തിൽപെട്ട കപ്പൽ ജർമൻ സെെന്യം തന്നെ കടലിൽ മുക്കുകയായിരുന്നുവെന്ന് സ്റ്റാനെറ്റ് പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് കപ്പലിൻ്റെ അവശിഷ്ടങ്ങൾ ഇതേ സ്ഥാനത്തുള്ളതായി സൂചനകൾ ലഭിക്കുന്നത്.

തുടർന്ന് ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണങ്ങളും നടത്തി. എക്കോ സൌണ്ടേഴ്സ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് അടിത്തട്ടിലുള്ള കപ്പലിൻ്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. 

content highlights: Lost German warship discovered on seabed 80 years after sinking