കൊച്ചി: പന്തീരങ്കാവ് യുഎപിഎ ചുമത്തപ്പെട്ട അലനും താഹയ്ക്കും ജാമ്യം. കര്‍ശന ഉപാധികളോടെയാണ് കൊച്ചിയിലെ എന്‍ഐഎ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കേസില്‍ തെളിവുകളൊന്നും ശേഖരിക്കാന്‍ കഴിയാതെ പത്ത് മാസങ്ങളായി എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു ഇരുവരും.
മാവോയിസ്റ്റ് ബന്ധം ഉറപ്പിക്കുന്ന തെളിവുകളുടെ അഭാവം, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ ഉന്നയിച്ചത്. ഇവ അംഗീകരിച്ചാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാദികളാണ് ജാമ്യം നല്‍കാന്‍ കോടതി മുന്നോട്ട് വെച്ചത്.
ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അലനും താഹയ്ക്കും എതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒരു മാസത്തിന് ശേഷം, കേസ് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 2019 നവംബര്‍ 1നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.
Content Highlights: Pantheerankavu UAPA Case, accused Alan and Thaha gets bail








