കണ്ണൂരിൽ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകന്റെ കൊവിഡ് ഫലം പോസിറ്റീവ്

sdpi activist killed in kannur covid positive

കണ്ണൂർ കണ്ണവത്ത് ഇന്നലെ കൊല്ലപെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീന്റെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ്. തലശ്ശേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വേട്ടേറ്റ സലാഹുദ്ധീനെ ഉടൻ തലശ്ശേരി ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. പക്ഷേ ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തുടർന്ന് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി ഇവിടെ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോൾ കൊവിഡ് ഫലം പോസിറ്റീവായത്. വേട്ടേറ്റ സലാഹുദ്ധീനെ ആശപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവർ, നാട്ടുകാർ, പോലീസുകാർ, എന്നിവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. സലാഹുദ്ദീന്റെ കുടുംബാംഗങ്ങളോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപെട്ടു.

Content Highlights; sdpi activist killed in kannur covid positive