സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും; നീക്കങ്ങൾ ആരംഭിച്ചു

cbsc schools in kerala partially reopen

സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകൾ നടത്താനാണ് തീരുമാനം. 50 ശതമാനം അധ്യാപകർക്കും സംശയ നിവാരണത്തിനായി മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കും സ്കൂളുകളിലേക്ക് വരാമെന്ന കേന്ദ്ര നിർദേശം അനുസരിച്ചാണ് പുതിയ നീക്കം. ആഴ്ചയിൽ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം. ക്ലാസുകൾ ആരംഭിക്കുന്നതിൽ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളു.

സാഹചര്യമനുസരിച്ച് ഒരോ സ്കൂളുകൾക്കും തീരുമാനമെടുക്കാം. 9 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളായി തിരിച്ചായിരിക്കും ക്ലാസെടുക്കുക. ഒരേ സമയം 12 പേരായിരിക്കും ക്ലാസിൽ ഇരിക്കുക. സ്കൂളുകളിലെത്താൻ വാഹന സൌകര്യമില്ലാത്തത് ഗ്രാമീണ മേഖലയിലെ കുട്ടികളെ പ്രതിസന്ധിയിലാക്കും. അതേ സമയം കുട്ടികളെ നിർബന്ധിച്ച് സ്കൂളുകളിലേക്ക് എത്തിക്കരുതെന്നാണ് സംഘടന സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. സിബിഎസ്ഇ മാനേജുമെന്റിനു കീഴിൽ 1500 സിബിഎസ്ഇ സ്കൂളുകളും 200 ഐസിഎസ്ഇ സ്കൂളുകളുമാണ് പ്രവർത്തിക്കുന്നത്.

Content Highlights; cbsc schools in kerala partially reopen