സ്വര്‍ണക്കടത്ത് കേസ്: പ്രതികള്‍ക്കെതിരെ കോഫേപോസ ചുമത്തും

തിരുവനന്തപുരം: വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫേപോസ ചുമത്താന്‍ നടപടിയായി. ഇതിനായി കോഫേപോസ ബോര്‍ഡിന് മുമ്പില്‍ അപേക്ഷ നല്‍കും. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ ആക്കാനും തീരുമാനമുണ്ട്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീക്ഷണിയാണെന്ന റിപ്പോര്‍ട്ടാണ് കസ്റ്റംസ് നല്‍കിയിരിക്കുന്നത്. കള്ളക്കടത്തിലെ ഇടനിലക്കാര്‍, പണം മുടക്കിയവര്‍, വാങ്ങിയവര്‍ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്താനാണ് നീക്കം.

സ്ഥിരം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയാണ് കോഫേപോസ ചുമത്താറ്. ജഡ്ജിമാര്‍ അടങ്ങുന്ന കോഫേപോസ സമിതിയാണ് ഇതിന് അനുമതി നല്‍കേണ്ടത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

Content Highlight: Cofeposa act to be charged against Gold Smuggling case accused