ഇന്ത്യന്‍ സേനയ്ക്ക് കരുത്ത് പകരാന്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ സജ്ജം; ഇന്ന് വ്യോമ സേനയുടെ ഭാഗമാകും

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയ്ക്ക് കരുത്ത് പകരാന്‍ റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. ഫ്രാന്‍സില്‍ നിന്നെത്തിച്ച അഞ്ച് റഫാല്‍ വിമാനങ്ങളാണ് ഇന്ന് വ്യോമ സേനയ്ക്ക് കൈമാറുന്നത്. അംബാല വ്യോമസേന താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി മുഖ്യാതിഥിയാവും.

ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് റഫാല്‍ വിമനാങ്ങളുടെ കൈമാറ്റമെന്നതും ശ്രദ്ധേയമാണ്.

ജൂലൈ 27നാണ് ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. 36 വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ കരാറിലൊപ്പിട്ടിട്ടുള്ളത്.

Content Highlight: Five Rafale fighter jets to be inducted into IAF at Ambala airbase shortly