ഇന്ത്യ-ചെെന അതിർത്തി സംഘർഷം; സംഭവിക്കുന്നതെന്തെന്ന് കേന്ദ്രം രാജ്യത്തോട് പറയണമെന്ന് രാഹുൽ ഗാന്ധി

'Tell India What's Happening': Rahul Gandhi To Centre Over China Face-Off

ഇന്ത്യ–ചൈന അതിർത്തി സംഘർഷത്തിൽ എന്താണ് സംഭവിക്കുന്നതെന്ന്  രാജ്യത്തോട് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ തുടരുന്ന മൗനം അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ലഡാക്കിലെ സ്ഥിതിയും ചൈനയുമായുള്ള പിരിമുറുക്കവും ഗുരുതരമായ ദേശീയ ആശങ്കയാണെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനയുമായുള്ള അതിർത്തി സംഘർഷത്തെ കുറിച്ചുള്ള സർക്കാരിൻ്റെ നിശബ്ദത പ്രതിസന്ധി ഘട്ടത്തിൽ പല ഊഹാപോഹങ്ങൾക്കും അനിശ്ചിതാവസ്ഥയ്ക്കും വഴിവയ്ക്കുന്നതാണ്. കേന്ദ്രം എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ത്യയോട് കൃത്യമായി പറയണം. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഈ സംഭവത്തില്‍ സുതാര്യത വേണമെന്ന് രാഹുൽ നേരത്തേയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പ്രതികരിക്കണമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

‘അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് സർക്കാർ രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ഞങ്ങൾ വ്യത്യസ്ത കഥകളാണ് കേള്‍ക്കുന്നത്. അതുകൊണ്ട് യാതൊരുതരത്തിലുമുള്ള ഊഹാപോഹത്തിന് എനിക്ക് താല്പര്യമില്ല. അതിര്‍ത്തിയില്‍ എന്താണ് നടക്കുന്നത് എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. അതിലൂടെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും’. രാഹുല്‍ പറഞ്ഞു.

content highlights: ‘Tell India What’s Happening’: Rahul Gandhi To Centre Over China Face-Off

LEAVE A REPLY

Please enter your comment!
Please enter your name here