കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം കൊണ്ട് തയ്യാറാക്കിയ ഹാൻഡ് സാനിറ്റൈസർ; പ്രകൃതിദത്തമെന്ന് അവകാശവാദം

Gujarat: Now, hand sanitizer made from gomutra

കൊവിഡ് പ്രതിരോധത്തിനായി ഗോമൂത്രം ഉപയോഗിച്ച് സാനിറ്റൈസർ പുറത്തിറക്കി ഗുജറാത്ത് കമ്പനി. ഗുജറാത്തിലെ ജാംനഗറിലുള്ള കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി എന്ന കമ്പനിയാണ് ഗോമൂത്ര സാനിറ്റൈസറുമായി രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ആൽക്കഹോളിനു പകരം പ്രകൃതി ദത്തമായ ഗോമൂത്രം ഉപയോഗിച്ച് സാനിറ്റൈസർ നിർമ്മിക്കുന്നതെന്നും ലൈസൻസ് ലഭിച്ചാൽ അടുത്ത ആഴ്ച തന്നെ വിപണിയിലെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കാമധേനു ആയോഗിനു കീഴിലുള്ള വനിതാ സംഘടനയായ കാമധേനു ദിവ്യ ഔഷധി മന്ദാലി ഗോ സെയ്ഫ് എന്ന പേരിലാണ് സാനിറ്റൈസർ പുറത്തിറക്കിയത്. അടുത്തയാഴ്ചയോടെ ലൈസൻസ് ലഭിക്കുമെന്ന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ മനീഷ ഷാ പറഞ്ഞു. ഗോമൂത്രത്തിനോടൊപ്പം തുളസിയും വേപ്പിലയും ചേർത്താണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. ലോക്ക്ഡൌണിൽ ഗോമൂത്രം ഉപയോഗിച്ച് തറ വർത്തിയാക്കുന്ന ലോഷനും മറ്റും കമ്പനി പുറത്തിറക്കിയിരുന്നു. നേരത്തെ രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ വിതരണ കമ്പനി ചാണകം ഉപയോഗിച്ച് നിർമ്മിച്ച ഫേസ് മാസ്കും വിപണിയിലെത്തിച്ചിരുന്നു.

Content Highlights; Gujarat: Now, hand sanitizer made from gomutra