കൊവിഡിനെതിരെ മൂക്കിൽ സ്പ്രേ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിനൊരുങ്ങി ചൈന

China Approves Trials For First Nasal Spray COVID-19 Vaccine: Report

കൊവിഡ് വൈറസിനെ ചെറുക്കാൻ മൂക്കിൽ സ്പ്രെ ചെയ്യുന്ന വാക്സിൻ പരീക്ഷണത്തിനായി ചൈന അനുമതി നൽകി. നവംബറോടെ നൂറു പേരിൽ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കും. ഇതിനായി ആളുകളെ കണ്ടെത്തി കൊണ്ടിരിക്കുകയാണ്.

മൂക്കിൽ സ്പ്രേ ചെയ്യുന്ന തരത്തിലുള്ള വാക്സിന് ചൈന ആദ്യമായാണ് പരീക്ഷണാനുമതി നൽകുന്നതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഹോങ് കോങ് സർവകലാശാല, സിയാമെൻ സർവകലാശാല ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്.

Content Highlights; China Approves Trials For First Nasal Spray COVID-19 Vaccine: Report