കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

111 people in Kozhikode central market confirmed Covid 19

കോഴിക്കോട് നഗരത്തിലെ പ്രധാന മാർക്കറ്റായ സെൻട്രൽ മാർക്കറ്റിൽ 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 810 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിൽ ഏറ്റവും കൂടുതൽ വ്യാപാരികൾ എത്തുന്ന സ്ഥലമാണ് സെൻട്രൽ മാർക്കറ്റ്. അതുകൊണ്ടുതന്നെ വളരെ ആശങ്കയിലാണ് നഗരം. മാർക്കറ്റ് പ്രവർത്തനം നിർത്തിവെയ്ക്കുമെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്നും കോർപറേഷൻ ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്. 

സെൻട്രൽ മാർക്കറ്റിന് പുറമെ വി.എച്ച്.എസ്.സി പയ്യാനക്കൽ വെച്ച് നടത്തിയ പരിശോധനയിൽ 20 പേർക്കും വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിലെ 5 പേർക്കും വെള്ളയിൽ കച്ചേരിപ്പടി ഗവൺമെൻ്റ് സ്കൂളിൽ നടത്തിയ പരിശോധനയിൽ എട്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തിൽ മാത്രം 144 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

content highlights: 111 people in Kozhikode central market confirmed Covid 19