ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,570 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 46,59,985 ആയി ഉയര്‍ന്നു.
1,201 ആളുകളാണ് ഒരു ദിവസത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 77,472 ആയി ഉയര്‍ന്നു. നിലവില്‍ 9,58,316 പേരാണ് ചികിത്സയിലുള്ളത്. 36,24,197 പേര് രോഗമുക്തി നേടിയതായി കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടികാട്ടുന്നു.
രോഗം സ്ഥിരീകരിച്ചവരില്‍ നാലില്‍ മൂന്ന് പേരും രോഗമുക്തി നേടിയതായാണ് ആരോഗ്യ മന്ത്രാലയം നല്കുന്ന വിശദീകരണം.
Content Highlight: Covid 19 India Updates