യുഎഇയില്‍ കൊവിഡ് കേസുകള്‍ 1000 കടന്നു; ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ നിരക്ക്

അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് നിരക്ക് 1000 കടന്നതില്‍ ആശങ്ക. 1,007 കേസുകളാണ് ഇന്ന് മാത്രം സ്ഥിരീകരിച്ചത്. യുഎഇയില്‍ സ്ഥിരീകരിക്കുന്ന പ്രതിദിന കണക്കില ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.

78,849 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 521 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. 68,983പേരാണ് രാജ്യത്ത് ആകെ രോഗ മുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു കൊവിഡ് മരണവും കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 399 ആയി ഉയര്‍ന്നു. 9,467 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്.

Content Highlight: Covid cases crosses 1000 in UAE, biggest single day spike