കോൺഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തുവന്നതോടെ എഐസിസി നേതൃനിരയിൽ വൻ അഴിച്ചുപ്പണി. പുതിയ ജനറൽ സെക്രട്ടറിമാരെയും സംസ്ഥാന ചുമതലക്കാരേയും നിയമിച്ചു കൊണ്ടാണ് കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ മാറ്റി. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു ഗുലാം നബി ആസാദ്. ഇദ്ദേഹത്തിന് പകരം വിവേക് ബൻസാലിനാണ് പുതിയ ചുമതല. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ രൺദീപ് സുർജേവാലയ്ക്ക് ഉന്നതാധികാര സമിതിയിലേക്ക് സ്ഥാനക്കയറ്റം നൽകി.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതാണ് ആറംഗ ഉന്നതാധികാര സമിതി. എ. കെ ആൻ്റണിയാണ് ഇതിൻ്റെ അധ്യക്ഷൻ. അഹമ്മദ് പട്ടേൽ, അംബിക സോണി, മുകുൾ വാസ്നിക്ക്, രാഹുലിൻ്റെ പ്രതിനിധിയായ സുർജേവാല, കെ. സി വേണുഗോപാൽ എന്നിവരും സമിതിയിൽ ഇടംപിടിച്ചു. കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി പ്രവർത്തക സമിതി അംഗമായി. ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാര്‍ജുന്‍ ബാര്‍ഗെ, മോട്ടി ലാല്‍ വോറ എന്നിവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. കേരളത്തിൻ്റ ചുമതല മുകുൾ വാസ്നിക്കിൽ നിന്നും താരിഖ് അൻവറിന് കെെമാറി. മധുസൂധനൻ മിശ്രി ചെയർമാനായി കോൺഗ്രസ് തെരഞ്ഞെടുപ്പ് അതോരിറ്റിയും രൂപികരിച്ചു. മുകുള്‍ വാസ്നിക്, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി, താരിഖ് അന്‍വര്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സുര്‍ജെവാല, ജിതേന്ദ്ര സിങ്, കെ സി വേണുഗോപാല്‍ എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍.
content highlights: Sonia Gandhi Removes Azad, Vora, and Kharge as AICC General Secretaries; Reconstitutes CWC