കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം, കണ്ണൂരിൽ ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിച്ചു

covid death in Kerala

സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ ആരോഗ്യപ്രവർത്തകനായ പയ്യന്നൂർ സ്വദേശി രാജേഷ് (45) കൊവിഡ് ബാധിച്ച് മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വയനാട്, ഇടുക്കി ജില്ലകളിൽ കൊവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു. 

വയനാട്ടിൽ ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ടരയോടെയാണ് മരണം. ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ ഐസിയുവിൽ ആയിരുന്നു. ഇടുക്കിയിൽ മുളകരമേട് സ്വദേശി ചന്ദ്രൻ ആണ് മരിച്ചത്. 55 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

content highlights: covid death in Kerala