രാജ്യത്ത് 47 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; 94,372 പേര്‍ക്ക് പുതുതായി രോഗം

India's Coronavirus Cases Cross 47 Lakh, 94,372 New Cases In A Day

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 47.54 ലക്ഷം ആയി. ഇന്നലെ മാത്രം 1,114 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 78,586 ആയി ഉയർന്നു. നിലവിൽ 9,73,175 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 37.02 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 77. 87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെയുണ്ടാകുന്ന റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്രയിൽ ഇന്നലെ 22,084 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രയിൽ 9,901 പേർക്കും കർണാടകയിൽ 9,140 പേർക്കും തമിഴ്‌നാട്ടിൽ 5495 പേർക്കും ഉത്തർപ്രദേശ് 6,846 പേർക്കുമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്നലെ മാത്രം 4321 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 10,71,702 സാമ്പിൾ പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു.

content highlights: India’s Coronavirus Cases Cross 47 Lakh, 94,372 New Cases In A Day