സ്വന്തമായി വാഹനമില്ലാത്ത ഞാൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റെന്ത്?; കെ. ടി. ജലീൽ

KT Jaleel's reactions on family friend Anas's vehicle usage

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫിസിലേക്കു പോകാൻ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ എന്ത് തെറ്റാണുള്ളതെന്നു മന്ത്രി കെ. ടി. ജലീൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് ഔദ്യോഗിക പകിട്ടിൽ പോകേണ്ടെന്ന് താൻ തീരുമാനിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് സ്വന്തമായി വാഹനമില്ല. അതുകൊണ്ടാണ് സുഹൃത്തിൻ്റെ വാഹനം ഉപയോഗിച്ചത്. അതിൽ പ്രോട്ടോകോൾ ലംഘനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്. കുടുംബ സുഹൃത്തായ അരൂരിലെ വ്യവസായി എം.എസ്. അനസിൻ്റെ വീട്ടിൽ ഔദ്യോഗിക വാഹനം വെച്ച് സ്വകാര്യ വാഹനത്തിലാണ് മന്ത്രി ഇഡി ഓഫീസിലേക്ക് പോയത്. മന്ത്രി ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിവരം മാധ്യമങ്ങൾ അറിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പെടെ ആലപ്പുഴ ജില്ലയിലെ പാർട്ടി പരിപാടികൾക്ക് എത്തുമ്പോൾ ജലീൽ ഉപയോഗിച്ചിരുന്നത് അനസ്സിൻ്റെ വാഹനമാണ്.

content highlights: KT Jaleel’s reactions on family friend Anas’s vehicle usage