കെ ടി ജലീലിന് ക്ലീൻ ചീട്ട് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്; വീണ്ടും ചോദ്യം ചെയ്യും

KT Jaleel to be questioned by Enforcement Directorate

മന്ത്രി കെ ടി ജലീലിന് ക്ലീൻ ചീട്ട് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എൻഫോഴ്സ്മെൻ്റ് മേധാവി അറിയിച്ചു. മന്ത്രിയുടെ മൊഴി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടർക്ക് കൈമാറിയെന്നാണ് വിവരം. കൂടാതെ ലൈഫ് മിഷൻ വിവാദത്തിൽ മന്ത്രി ഇ പി ജയരാജൻ്റെ മകനും അന്വേഷണ പരിധിയിലുണ്ടെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അധികൃതർ പറഞ്ഞു. 

മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് രണ്ട് ദിവസങ്ങളിലായിട്ടെന്നാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7.30 മുതൽ 11.30 വരെയായിരുന്നു ആദ്യ ഘട്ട ചോദ്യം ചെയ്യൽ. പിന്നീട് തൊട്ടടുത്ത ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1.40 വരെയും ചോദ്യം ചെയ്തു. നയതന്ത്ര പാഴ്‌സൽ വഴി മത ഗ്രന്ഥങ്ങൾ എത്തിച്ച് വിതരണം ചെയ്തത് കൂടാതെ മന്ത്രിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘം ചോദിച്ചുവെന്നാണ് റിപ്പോർട്ട്. അതേ സമയം ഇക്കാര്യത്തിൽ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും നൽകിയിട്ടില്ല. 

content highlights: KT Jaleel to be questioned by Enforcement Directorate