രാജ്യത്ത് ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഏഴ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പത്ത് ലക്ഷം കോടി മുതല്‍ മുടക്കിലാണ് പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്. ഏഴ് റൂട്ടുകളുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നീളുന്നതിനെടെയാണ് പുതിയ ഏഴ് റൂട്ടുകളില്‍കൂടി അതിവേഗ ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി തയാറാകുന്നത്.

ഡല്‍ഹി-വാരണാസി(865 കിലോമീറ്റര്‍), മുംബൈ-നാഗ്പുര്‍(753 കിലോമീറ്റര്‍), ഡല്‍ഹി- അഹമ്മദാബാദ്(886 കിലോമീറ്റര്‍), ചെന്നൈ-മൈസൂര്‍(435 കിലോമീറ്റര്‍), ഡല്‍ഹി-അമൃത് സര്‍(459 കിലോമീറ്റര്‍), മുംബൈ-ഹൈദരാബാദ്(760 കിലോമീറ്റര്‍), വാരണാസി-ഹൗറ(760 കിലോമീറ്റര്‍) എന്നീ ഇടനാഴികളാണ് പരിഗണനയിലുള്ളത്.

Content Highlight: Center plans 7 more bullet train projects