കൊറോണ വെെറസിനെ സൃഷ്ടിച്ചത് ചെെനീസ് ഗവൺമെൻ്റ് ലാബിലാണെന്ന് ചെെനീസ് വെെറോളജിസ്റ്റ്; തെളിവുണ്ടെന്ന് വാദം

‘Covid-19 made in Wuhan lab controlled by China govt’, claims virologist, offers evidence

കൊറോണ വെെറസിനെ വുഹാനിലെ ചെെെനീസ് ഗവൺമെൻ്റ് ലാബിൽ നിർമ്മിച്ചതാണെന്ന ആരോപണം ശരിയാണെന്ന് ചെെനീസ് വെെറോളജിസ്റ്റ് ഡോ. ലി മെങ് യാൻ. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ലി മെങ് യാൻ അവകാശപ്പെടുന്നു. ഹോങ്കാങ്ങ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ വെെറോളജി ഇമ്മ്യൂണോളജി വിദഗ്ധയാണ് ഡോ. ലി മെങ് യാൻ. ചെെനീസ് ഗവൺമെൻ്റ് കൊവിഡിനെ കെെകാര്യം ചെയ്ത രീതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ വിസിൽബ്ലോവർ ആക്ടിവിസ്റ്റ് കൂടിയാണ് ഡോ. ലി മെങ് യാൻ. 

കൊവിഡ് വെെറസിനെ പറ്റി ലോകം അറിയുന്നതിന് മുമ്പ് തന്നെ ചെെനീസ് ഗവൺമെൻ്റിന് ഇത് സംബന്ധിച്ച് അറിവ് ഉണ്ടായിരുന്നു എന്നാണ് ലി മെങ് ആരോപിക്കുന്നത്. 2019 ഡിസംബറിലും  2020 ജനുവരിയിലും രണ്ട് റിസേർച്ചുകൾ ലി മെങ് യാൻ നടത്തിയിരുന്നു.  ഇതിൻ്റെ റിസൾട്ട് ലോകാരോഗ്യ സംഘടനയുടെ കൺസൾട്ടൻ്റായ സുപ്പർവെെസർക്ക് കെെമാറിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ പുറത്തുവന്നാൽ നിങ്ങൾ അപ്രത്യക്ഷയാക്കപ്പെട്ടും എന്നാണ് സൂപ്പർവെെസർ ലി മെങ് യായോട് പറഞ്ഞത്. 

ജനുവരി 12ന് യുഎസിലുള്ള ചെെനീസ് യൂടൂബറുമായും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചതായി ലി മെങ് യാൻ പറയുന്നു. ചെെനീസ് ഗവൺമെൻ്റ് വെെറസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്കുള്ള രോഗവ്യാപനം നിലവിലുണ്ടായിരുന്നു, സാര്‍സ് കൊറോണ വൈറസ് 2 ലോകത്താകെ വ്യാപിക്കാന്‍ പോവുകയാണ്, വുഹാന്‍ സീഫുഡ് മാര്‍ക്കറ്റും മറ്റും പുകമറ മാത്രമാണ്. തുടങ്ങിയ കാര്യങ്ങളാണ് ലി മെങ് യാൻ പങ്കുവെച്ചത്. 

സാർസ് കൊറോണ വെെറസ് 2ൻ്റെ ജീനോം സ്വീക്വൻസ് വെച്ചാണ് ലി വിവരങ്ങൾ ശേഖരിച്ചത്. ഇതുമായി ബന്ധപ്പെട്ട രണ്ട് റിപ്പോർട്ടുകൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടൻ തന്നെ പ്രസിദ്ധീകരിക്കാൻ പോവുകയാണെന്ന് ലി മെങ് യാൻ വ്യക്തമാക്കി. 

content highlights: ‘Covid-19 made in Wuhan lab controlled by China govt’, claims virologist, offers evidence