ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,071 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 48.46 ലക്ഷമായി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1136 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 79,722 ലേക്ക് ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9.86 ലക്ഷം പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 37.80 ലക്ഷം പേര്‍ക്ക് രാജ്യത്ത് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗികളുള്ളത്. ആന്ധ്ര പ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടു പിന്നില്‍.
Content Highlight: Covid cases crosses 48 lakhs in India