30 എംപിമാര്‍ക്കും പാര്‍ലമെന്റിലെ 60ഓളം ജീവനക്കാര്‍ക്കും കൊവിഡ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അറുപതോളം ജീവനക്കാര്‍ ഉള്‍പ്പെടെ 30 എംപിമാര്‍ക്കും രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് കൊവിഡ് ഉള്ളതായി കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

മീനാക്ഷി ലേഖി, അനന്ത് കുമാര്‍ ഹെഗ്ഡെ, പര്‍വേഷ് സാഹിബ് സിങ് എന്നിവര്‍ അടക്കമുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ട്വീറ്റ് ചെയ്തു.

കോവിഡ് സ്ഥീരീകരിച്ച 30 പേരില്‍ 17 പേര്‍ ലോക്സഭ എം.പിമാരാണ്. ബാക്കിയുള്ളവര്‍ രാജ്യസഭാ എം.പിമാരാണ്. കോവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ ബി.ജെ.പി. എം.പിമാരാണെന്നാണ് വിവരം. ഇവര്‍ക്ക് പുറമേ പാര്‍ലമെന്റിലെ അറുപതോളം ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights: Covid confirmed for 30 MPs in parliament