മുഗൾ മ്യൂസിയത്തിൻ്റെ പേര് മാറ്റി യോഗി ആദിത്യനാഥ്;  പകരം ഛത്രപതി ശിവജി എന്നറിയപ്പെടും

ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമിക്കുന്ന മുഗൽ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളന്മാർ എങ്ങനെ നമ്മുടെ നായകന്മാരാകുമെന്നും അടിമത്ത മാനസികാവസ്ഥ തകർക്കുന്ന എന്തും സർക്കാർ ഇല്ലാതാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നഗരത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ടുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഗ്രയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജ് എന്ന പേരിൽ അറിയപ്പെടും. നിങ്ങളുടെ പുതിയ ഉത്തർപ്രദേശിൽ അടിമത്ത മാനസികാവസ്ഥ തകർക്കുന്ന ഒന്നിനും ഇടമില്ല. ശിവജി മഹാരാജ് നമ്മുടെ നായയകനാണ്’. യോഗി ട്വിറ്ററിൽ പറഞ്ഞു. 2015ൽ അഖിലേഷ് യാദവ് സർക്കാരാണ് പദ്ധതിയ്ക്ക് അംഗീകാരം നൽകുന്നത്. താജ്മഹലിനടുത്ത് ആറ് ഏക്കർ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുന്നത്. നേരത്തെ അലഹബാദ് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളുടെ പേരുകൾ യോഗി ആദിത്യനാഥ് മാറ്റിയിരുന്നു. 

content highlights: “How Can Our Heroes Be Mughals”: Yogi Adityanath Renames Agra Museum