രാജ്യത്ത് 49 ലക്ഷം കടന്ന് കൊവിഡ് കേസുകള്‍; മരണം 80,000 കവിഞ്ഞു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പുതിയ കൊവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകള്‍ 49 ലക്ഷം കടന്നു. 1,054 പേരാണ് ഒറ്റ ദിവസത്തില്‍ മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 80,000 ആയി ഉയര്‍ന്നു.

9.90 രോഗികളാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. 38.59 ലക്ഷം പേരാണ് രോഗമുക്തരായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവുമധികം രോഗികളുള്ളത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്.

ഓഗസ്റ്റ് അവസാന വാരത്തോടെയാണ് രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയത്. അതോടൊപ്പം തന്നെ രാജ്യത്ത് കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചതായും ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ ഒറ്റ ദിവസം മാത്രം 10.7 ലക്ഷം സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്.

Content Highlight: India Corona virus Cases Cross 49-Lakh Mark, Deaths Cross 80,000