സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. അതീവ ജാഗ്രത നിര്‍ദ്ദേശമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

നേരത്തെ ഹൈടെക് സെല്ലിലെ പൊലീസുകാര്‍ക്കടക്കം രോഗം സ്ഥിരീകരിച്ചിരുന്നു. പുതിയതായി രോഗം ബാധിച്ചവരില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡോക്ടര്‍മാരുമാണ് ഉള്‍പ്പെടുന്നത്.

ഇതോടെ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു.

Content Highlight: More Covid cases reported from State Police Headquarters