രാജ്യത്താകെ വളർന്നത് മോദിയുടെ താടി മാത്രം; കാർട്ടൂൺ പങ്കുവെച്ച് ശശി തരൂർ

Shashi Taroor post about Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ലുക്കിനെ പരിഹസിച്ച് ശശി തരൂർ എം. പി. മോദിയുടെ പുതിയ രൂപമാറ്റത്തെ അടിസ്ഥാനമാക്കി വരച്ച കാർട്ടൂൺ പങ്കു വെച്ചുകൊണ്ട് ബിജെപി സർക്കാരിനെതിരെ വിവർശനവുമായി വന്നിരിക്കുകയാണ് അദ്ദേഹം. രാജ്യത്ത് ആകെ വളർന്നിരിക്കുന്നത് മോദിയുടെ താടി മാത്രമാണെന്ന് പറയുന്ന കാർട്ടൂണാണ് ശശി തരൂർ ട്വിറ്ററിൽ ഷെയർ ചെയ്തത്. സത്യമായ കാര്യമാണ് കാർട്ടൂൺ വരച്ചുകാട്ടുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. 

അതേസമയം പാർലമെൻ്റിൽ 18 ദിവസം നീണ്ടു നിൽക്കുന്ന വർഷകാല സമ്മേളനം ആരംഭിച്ചു.  ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച ഇടിഞ്ഞതും, സാമ്പത്തിക മാന്ദ്യവും പാര്‍ലമെൻ്റിൽ ചര്‍ച്ചയായി. തിങ്കളാഴ്ച്ച പാര്‍ലമെൻ്റിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു.

content highlights: Shashi Tharoor post about Narendra Modi