അതിഥി തൊഴിലാളികളുടെ പലായനത്തിന് കാരണം വ്യാജ വാർത്തകളെന്ന് കേന്ദ്ര സർക്കാർ

Fake News Caused Migrant Exodus; Central Government

രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ഡൗണിൽ അതിഥി തൊഴിലാളികൾ പലായനം ചെയ്തത് വ്യാജവാർത്തകൾ കാരണമാണെന്ന് കേന്ദ്ര സർക്കാർ. വ്യാജ വാർത്തകൾ വലിയ തോതിൽ പ്രചരിപ്പിച്ചത് കാരണമാണ് പലായനം ഉണ്ടായതെന്നും ലോക്ഡൗണിൻ്റെ സമയത്ത് ഭക്ഷണം, വസ്ത്രം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരായെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. പാർലമെൻ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ള ഭവനരഹിതരായ ആളുകൾക്ക് ഭക്ഷണം, വസ്ത്രം, വെെദ്യസഹായം, തുടങ്ങിയവ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദുരന്ത നിവാരണ ഫണ്ട് ഉപയോഗപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നതായും മന്ത്രി പറഞ്ഞു. കൂടാതെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 11,092 കോടി രൂപ മൂൻകൂറായി അനുവദിച്ചിരുവെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെെട്ട് കണക്കുകൾ ഒന്നും തന്നെ ഇല്ലെന്ന് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൻ്റെ പുതിയ ന്യായീകരണം. 

content highlights: Fake News Caused Migrant Exodus; Central Government