രാജ്യത്ത് 50 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; പുതുതായി 90,123 പേർക്ക് രോഗം

India's Coronavirus Cases Cross 50 Lakh; 1,290 Deaths, Highest In A Day

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 50,20,360 ആയി. ഇന്നലെ മാത്രം 1,290 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണങ്ങൾ 82,066 ആയി. നിലവിൽ 9,95,933 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 39,42,361 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായിട്ടുള്ളത്.

78.52 ശതമാനമാണ് രാജ്യത്ത് രോഗം ഭേദമാകുന്നവരുടെ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 83,000 പേരാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ദിവസും 17,000 കേസുകളിലധികമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയിൽ 8,200 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2.25 ലക്ഷം കടന്നു. ഇന്നലെ മാത്രം 4,263 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,806 പേരാണ് ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

content highlights: India’s Coronavirus Cases Cross 50 Lakh; 1,290 Deaths, Highest In A Day