ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം

ISIS active in 11 states including Kerala

കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകര സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു. കേരളം, കർണാടകം, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജമ്മു കാശ്മീർ എന്നിവടങ്ങളിൽ ഐഎസ് സാന്നിധ്യമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറഞ്ഞത്.

എൻഐഎ അന്വേഷണത്തിലാണ് 11 സംസ്ഥാനങ്ങളിൽ ഐഎസ് സാന്നിധ്യം ഉണ്ടെന്ന് വ്യക്തമായത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് 17 കേസുകളാണ് എൻഐഎ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഐഎസ് അനുകൂലമുള്ള 122 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎസ് സാന്നിധ്യം ബോധ്യമായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് മന്ത്രാലയം രേഖാ മൂലം മുന്നറിയിപ്പ് നൽകിയത്. ബിജെപിയിലെ വിനയ് സഹസ്ര ബുദ്ധേയാണ് ചോദ്യമുന്നയിച്ചത്.  

content highlights: ISIS active in 11 states including Kerala